
കോഴിക്കോട്: ജില്ലയിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നിയോഗിക്കപ്പെട്ട കേന്ദ്ര ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സംഘം ഞായറാഴ്ച ജില്ലയിലെത്തും. രാവിലെ കളക്ടറേറ്റില്‍ അവലോകന യോഗം ചേരും.
ദുരന്ത നിവാരണ സെല്‍ മുന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ഡോ. പി രവീന്ദ്രന്, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം കോഴിക്കോട് ബ്രാഞ്ച് അഡിഷണല്‍ ഡയരക്ടര്‍ ഡോ. കെ രഘു എന്നിവരാണ് ടീം അംഗങ്ങള്‍. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുരാധയാണ് നോഡല്‍ ഓഫീസര്‍. കോവിഡ് പരിശോധന, കോണ്ടാക്ട് ട്രെയ്സിംഗ്, ചികിത്സാ സംവിധാനങ്ങള്‍, വാക്സിനേഷന് പുരോഗതി, നിയന്ത്രണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സംഘം വിലയിരുത്തും.





