Kozhikode

എളാട്ടേരിയിൽ 60 കോഴികളെ തെരുവുനായകൾ കൊന്നൊടുക്കി

Please complete the required fields.




കോഴിക്കോട് : കൊയിലാണ്ടി ഭീതിപരത്തി നാടെങ്ങും തെരുവുനായകൾ വിഹരിക്കുന്നു. തെരുവുനായകളെ നിയന്ത്രിക്കാൻ നഗരസഭയോ, ഗ്രാമപ്പഞ്ചായത്തുകളോ ഒരു നടപടിയും സ്വീകരിക്കാത്തതുകാരണം അവ പെറ്റുപെരുകുകയാണ്. എളാട്ടേരിയിൽ ഞായറാഴ്ച രാത്രി കോഴിഫാമിൽ അതിക്രമിച്ചു കയറിയ നായകൾ 60 കോഴികളെയാണ് കടിച്ചുകൊന്നത്.

എളാട്ടേരി കുളങ്ങരകത്തൂട്ട് ഗീതയുടെ കോഴി ഫാമിലാണ് നായകളുടെ ആക്രമണമുണ്ടായത്. കരിങ്കോഴികളെയടക്കം തെരുവുനായകൾ കൊന്നു. 12,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡ്, പന്തലായനി എച്ച്എസ്എസ് പരിസരം, കൊയിലാണ്ടി ബസ് സ്റ്റാൻ‍ഡ്, മാർക്കറ്റ് എന്നിവിടങ്ങളിലൊക്കെ നായകൾ മനുഷ്യ ജീവന് ഭീഷണിയാകുകയാണ്. ഏതാനും മാസംമുൻപ്‌ പെരുവട്ടൂർ ഭാഗത്ത് ഒട്ടേറേപ്പേരെ നായ കടിച്ചിരുന്നു. കീഴരിയൂർ ഭാഗത്തും തെരുവുനായകൾ കൂടുകയാണ്. മുത്താമ്പിയിൽ തെരുവോരം പൂർണമായി നായകൾ കൈയടക്കുന്ന അവസ്ഥയാണ്. നായകൾ പെട്ടെന്ന് റോഡിന് കുറുകെചാടി ബൈക്ക് യാത്രക്കാർക്ക് അപകടംപറ്റിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

Related Articles

Back to top button