
വടകര : കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്ന ജീവനക്കാരൻ അറസ്റ്റിൽ . കൂരിയാട് സ്വദേശി സുനിൽ ആണ് പിടിയിലായത് .വടകര മാർക്കെറ്റ് റോഡിലെ ഗിഫ്റ് ഹൗസ് സ്കൂൾ ഓഫ് സ്റ്റേഷനറിയിലാണ് മോഷണം നടന്നത് . കടയുടമ ലോക്കറിൽ വെക്കുന്നതിനായി കടയിൽ സൂക്ഷിച്ചതായിരുന്നു സ്വർണ്ണം .
35 വർഷത്തോളമായി കടയിലെ ജീവനക്കാരനായിരുന്നു സുനിൽ.വിവാഹ ആവിശ്യത്തിനായി എടുത്ത സ്വർണ്ണം വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമെല്ലെന്ന് ഓർത്ത്ലോക്കറിൽവെക്കാൻകടയിൽസൂക്ഷിച്ചതായിരുന്നുകടയുടമ,ഈകാര്യംസുനിലിന്അറിയാമായിരുന്നു.കടയുടമ ഗീതാരാജേന്ദ്രന്റെ പരാതിയിലാണ് ജീവനക്കാരൻ അറസ്റ്റിലായത് . പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി .





