Kozhikode

കോഴിക്കോട് പുറമേരിയിൽ ഭർത്താവ് വാട്സ് ആപ്പ് വഴി മുത്തലാഖ് ചൊല്ലിയതായി പരാതി

Please complete the required fields.




കോഴിക്കോട് : പുറമേരിയിൽ ഭർതൃവീട്ടിൽ യുവതിയെ ഗാർഹിക പീഡനത്തിനിരയാക്കി ഭർത്താവ് വാട്സ് ആപ്പ് വഴി മുത്തലാഖ് ചൊല്ലിയതായി പരാതി. ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് സ്വർണാഭരണങ്ങളും കാറും തട്ടിയെടുത്തെതായും ഭർത്താവ് വാട്സ് ആപ്പ് വഴി മുത്തലാഖ് ചൊല്ലിയതായും യുവതിയുടെ പരാതിയിൽ പറയുന്നു .

പുറമേരി സ്വദേശിനി സബീല ഫൈസലിന്റെ പരാതിയിൽ ഭർത്താവ് ഭർതൃവീട്ടുകാർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. പുറമേരി സ്വദേശി പുറമേരി സ്വദേശിനി സബീല ഫൈസൽ ഫൈസൽ, പിതാവ് കൊടോളി അമ്മദ്, മാതാവ് കദീസ എന്നിവർക്കെതിരെയാണ് കേസ്.

സ്ത്രീധനം നൽകിയത് കുറഞ്ഞു പോയെന്നും കൂടുതൽ ഇനിയും ആവശ്യമാണെന്നും പറഞ്ഞ് ഭർത്താവ് തന്നെ നിരന്തരമായി മർദ്ദിക്കുകയും മാന്തി മുറിവേൽപ്പിക്കുകയും ചെയ്തതായി യുവതി ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു. ഭർത്താവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലെന്നും അത് തനിക്ക് മനസിലായതിനാൽ മനഃപൂർവം തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും യുവതി പറഞ്ഞു. മർദ്ദനത്തിന് പിന്നാലെ ഭർത്താവ് ഗൾഫിലേക്ക് പോവുകയും വാട്സാപ്പ് വഴി തന്നെ ഒഴിവാക്കാൻ മുത്തലാഖ് ചൊല്ലുകയും ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു.

2006 ഏപ്രിൽ 15നായിരുന്നു ഇരുവരുടെയും വിവാഹം. സബീലക്ക് വീട്ടുകാർ സമ്മാനമായി നൽകിയ 270 പവൻ സ്വർണാഭരണങ്ങളും കാറും ഭർത്താവ് ഫൈസൽ കൈവശപ്പെടുത്തി തിരിച്ച് നൽകാതെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നുവത്രെ. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം സബ് ഇൻസ്‌പെക്ടർ വിഷ്ണു എം പി യുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button