Kozhikode

രാമനാട്ടുകരയിൽ റോഡിനുകുറുകെ മരം കടപുഴകി; ഒരാൾക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട് :രാമനാട്ടുകര ടൗണിൽ റോഡിനു കുറുകെ തണൽമരം കടപുഴകിവീണ് ഒരാൾക്ക് പരിക്ക്. മണ്ണൂർവളവ് പറമ്പത്ത് വീട്ടിൽ ബാദുഷ (48) നാണ് പരിക്കേറ്റത്. ഇയാളെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10.30-ന് പഴയ ദേശീയപാതയിൽ തോട്ടുങ്ങൽ പാലത്തിന് സമീപത്താണ് സംഭവം. ബാദുഷ ഇതുവഴി ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ വൻമരം കടപുഴകിവീഴുകയായിരുന്നു.

മരത്തിന്റെ ചില്ലകൾക്കിടയിലെ വിടവിൽ അകപ്പെട്ടതിനാൽ വൻദുരന്തമാണ് ഒഴിവായത്. ബൈക്കിന്റെ മുൻവശം തകർന്നിട്ടുണ്ട്. റോഡിന്റെ ഒരുവശത്തെ മരച്ചില്ലകൾ നാട്ടുകാർ വെട്ടിമാറ്റി റോഡിലെ ഗതാഗതത്തിന് വഴിയൊരുക്കി. മീഞ്ചന്ത യൂണിറ്റിൽനിന്നുള്ള അഗ്നിരക്ഷാസേനയെത്തി മരം പൂർണമായി മുറിച്ചുമാറ്റിയതോടെ ഗതാഗതം പൂർവസ്ഥിതിയിലായി.

അപകടമൊഴിഞ്ഞിട്ടില്ല :പഴയ ദേശീയപാതയിൽ തോട്ടുങ്ങൽ ഭാഗത്ത് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ഒട്ടേറെ മരങ്ങളുണ്ട്. മഴ ശക്തമാവുംമുൻപ്‌ ഇത് മുറിച്ചുമാറ്റി സുരക്ഷയൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാണിച്ച് അധികൃതർക്ക് പരാതിനൽകിയിരുന്നെന്ന് വാർഡ് കൗൺസിലർ കെ. ജെയ്‌സൽ പറഞ്ഞു. കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിലും ഇവിടെ മരക്കൊമ്പ് പൊട്ടിവീണിരുന്നു.

Related Articles

Back to top button