Thiruvananthapuram

സംസ്ഥാനത്ത് വീണ്ടും കൂതിച്ചുചാടി സ്വർണവില

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു. പവന് 1760 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 70,000 കടന്നു. ഒരു പൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില 71,440 രൂപയാണ്. ഇന്നലെ പവന് 360 രൂപ കുറഞ്ഞ് സ്വർണവില 69680 രൂപയായിരുന്നു.

മെയ് 15ന് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു, പവന് വില 68,880 രൂപയിലേക്കെത്തിയിരുന്നു. എന്നാൽ വീണ്ടും വില ഉയർന്നതോടെ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ തകർന്നിരിക്കുകയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7360 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്

Related Articles

Back to top button