
കോഴിക്കോട്: കോഴിക്കോട് വീണ്ടും മാരക ലഹരി മരുന്നായ എം ഡി എം എ യുമായി കുറ്റ്യാടി സ്വദേശി ഉൾപ്പെടെ നാലുപേർ പിടിയിൽ. 27 ഗ്രാം എംഡിഎംഎയുമായുമായാണ് യുവതികള്‍ ഉള്‍പ്പെടെ പിടിയിലായിരിക്കുന്നത്. ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്.
കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂര്‍ എളയാവൂര് സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, എന്നിവരാണ് അറസ്റ്റിലായത്.നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയം തോന്നിയ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് നാലംഗസംഘം പിടിയിലാവുന്നത്.അതേസമയം, പാലക്കാട് നഗരത്തിൽ 600 ഗ്രാം എംഡിഎംഎയുമായി രണ്ട് പട്ടാമ്പി സ്വദേശികൾ പൊലീസിന്റെ പിടിയിലായി. കോയമ്പത്തൂരിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ പാലക്കാട്ടേക്ക് എത്തിയ യുവാക്കളാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ സൗത്ത് പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.





