
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. കഴിഞ്ഞ മുന്ന് ദിവസമായി സ്വർണവില സർവ്വകാല റെക്കോർഡിലാണ്. ഇന്ന് 160 രൂപ വർദ്ധിച്ചു. വിപണിയിൽ ഒരു പവൻ സ്വർണത്തിന് ഇന്ന് 66480 രൂപയാണ്. സ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,000 രൂപയോളം നൽകേണ്ടിവരും.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8270 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6800 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്.





