Malappuram
സ്ഥലത്തിന്റെ രേഖയിലെ തെറ്റുതിരുത്താൻ ഏഴരലക്ഷം കൈക്കൂലി; വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ

വണ്ടൂർ: സ്ഥലത്തിന്റെ രേഖയിലെ തെറ്റു തിരുത്തുന്നതിനു ഏഴര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പന്തപ്പാടൻ നിഹ്മത്തുള്ള (50) ആണ് അറസ്റ്റിലായത്. ആദ്യ ഗഡുവായി ആവശ്യപ്പെട്ട 50,000 രൂപ കൈമാറുമ്പോൾ കാരക്കുന്നിൽ വച്ച് പിടിയിലാവുകയായിരുന്നു. വിജിലൻസ് ഡിവൈഎസ്പി എം. ഗംഗാധരൻ, ഇൻസ്പെക്ടർമാരായ റിയാസ് ചാക്കീരി, ജ്യോതീന്ദ്രകുമാർ, എസ്ഐ മോഹന കൃഷ്ണൻ, മധുസൂദനൻ, പി.ഒ. രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.





