Palakkad

ഇരുചക്ര വാഹന യാത്രക്കാരെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാക്കള്‍ ആശുപത്രിയില്‍

Please complete the required fields.




പാലക്കാട് : ഇരുചക്ര വാഹനത്തില്‍ യാത്രചെയ്തിരുന്ന യുവാക്കളെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കറുകപുത്തൂര്‍ പെരിങ്ങോട് പാതയില്‍ പൊരുത പെട്രോള്‍ പമ്പിന് സമീപമാണ് അക്രമ സംഭവമുണ്ടായത്. പരിക്കേറ്റ മതുപ്പുള്ളി സ്വദേശിയായ താനിയില്‍ രഞ്ജിത് (26), മതുപ്പുള്ളി വടക്കേകര സ്വദേശിയായ ഇ.പി. രഞ്ജിത് (30) എന്നിവരെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച് യുവാക്കള്‍ പറയുന്നതിങ്ങനെ; ഇവര്‍ യാത്ര ചെയ്തിരുന്ന ഇരുചക്രവാഹനത്തെ ഒരു കാര്‍ പിന്തുടരുന്നുണ്ടായിരുന്നു. പെട്രോള്‍ പമ്പിന് സമീപമുള്ള റോഡിനടുത്ത് എത്തിപ്പോള്‍ കാര്‍ ഇരുചക്രവാഹനത്തിന് കുറുകെ പെട്ടെന്ന് വെട്ടിച്ചുനിര്‍ത്തി. പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ രണ്ടുയുവാക്കളും വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. തൊട്ടുപിന്നാലെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ആയുധങ്ങള്‍ ഉപയോഗിച്ച് ഇരുവരെയും മാരകമായി ആക്രമിച്ചു. ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button