Kozhikode

കോഴിക്കോട് റവന്യൂ ജില്ല കലോത്സവം: വേദികളിൽ ഇന്ന് നടക്കുന്ന മത്സരങ്ങൾ

Please complete the required fields.




കോഴിക്കോട് : 63-ാ മത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ രണ്ടാം ദിനമായ ഇന്ന് രാവിലെ ഒൻപത് മണിയോടെ കലാമത്സരങ്ങൾ ആരംഭിക്കും.

വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങൾ വിശദമായി അറിയാം…
ഒന്നാം വേദിയായ ക്രിസ്ത്യൻ കോളേജിൽ
രാവിലെ 9 മുതൽ എച്ച് എസ് പെൺകുട്ടികളുടെ സംഘനൃത്തം.

രണ്ടാം വേദിയായ സമോറിയാൻ സ്കൂളിൽ
എച്ച് എസ് വിഭാഗത്തിന്റെ നാടകം.

മൂന്നാം വേദിയായ അച്യുതൻ ഗേൾസ് സ്കൂളിൽ
യു പി വിഭാഗത്തിന്റെ ഓട്ടൻതുള്ളൽ,11 മുതൽ എച്ച് എസ് എസ് ആൺകുട്ടികളുടെ ഓട്ടൻതുള്ളൽ,2 മുതൽ എച്ച് എസ് എസ് പെൺകുട്ടികളുടെ ഓട്ടൻതുള്ളൽ,5 മുതൽ എച്ച് എസ് ആൺകുട്ടികളുടെ ഓട്ടൻതുള്ളൽ, 7 മുതൽ എച്ച് എസ് പെൺകുട്ടികളുടെ ഓട്ടൻതുള്ളൽ നടക്കും.

വേദി 4 സാമൂതിരി എച്ച് എസിൽ
എച്ച് എസ് വിഭാഗത്തിന്റെ സംസ്‌കൃത സംഘഗാനം,11 മുതൽ എച്ച് എസ് വിഭാഗത്തിന്റെ വന്ദേമാതരം.12 മുതൽ എച്ച് എസ് ആൺകുട്ടികളുടെ ഗാനലാപനം.2 മുതൽ എച്ച് എസ് പെൺകുട്ടികളുടെ ഗാനലാപനം.

വേദി 5 സെന്റ് മൈക്കിൾ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് എസ് വിഭാഗത്തിന്റെ ഭരതനാട്യം,1 ന് എച്ച് എസ് പെൺകുട്ടികളുടെ ഭരതനാട്യം, 4 ന് എച്ച് എസ് എസ് പെൺകുട്ടികളുടെ ഭരതനാട്യം.

വേദി 6 ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച് എസിൽ
എച്ച് എസ് വിഭാഗത്തിന്റെ ഇംഗ്ലീഷ് സ്കിറ്റ്,2 മുതൽ യു പി വിഭാഗത്തിന്റെ ഇംഗ്ലീഷ് സ്കിറ്റ്,5 മുതൽ എച്ച് എസ് എസിന്റെ ഇംഗ്ലീഷ് സ്കിറ്റ്.

വേദി 7 ബി ഇ എമ്മിൽ പെൺകുട്ടികളുടെ കുച്ചുപ്പുടി,1 മുതൽ എച്ച് എസ് എസ് പെൺകുട്ടികളുടെ കുച്ചുപ്പുടി,4 ന് യു പി വിഭാഗത്തിന്റെ കുച്ചിപ്പുടി.

വേദി 8 പ്രൊവിഡൻസ് എച്ച് എസ് എസിൽ
എച്ച് എസ് ആൺകുട്ടികളുടെ കോൽക്കളി,എച്ച് എസ് എസിന്റെ കോൽക്കളി,3 ന് എച്ച് എസിന്റെ അറബനമുട്ട്,

വേദി 9 പ്രൊവിഡൻസ് എൽ പി എസിൽ
യു പി കഥപ്രസംഗം,1 ന് എച്ച് എസ് കഥപ്രസംഗം,4 ന് എച്ച് എസ് എസിന്റെ കഥപ്രസംഗം.

വേദി 10 സെന്റ് ആഞ്ചലോസ് യു പി എസിൽ
എച്ച് എസ് എസിന്റെ മലയാളം പ്രസംഗം,യു പി 11 ന് മലയാളം പ്രസംഗം

വേദി 11 ഗണപത് ബോയ്സ് എച്ച് എസ് എസ് ഹാളിൽ
യു പി വിഭാഗത്തിന്റെ സംസ്‌കൃത കഥാകഥനം,11 ന് യു പി ആൺകുട്ടികളുടെ പദ്യം ചൊല്ലൽ,1 മുതൽ യു പി പെൺകുട്ടികളുടെ പദ്യം ചൊല്ലൽ 3 മുതൽ എച്ച് എസ് എസ് വിഭാഗത്തിന്റെ സംസ്‌കൃത പദ്യം ചൊല്ലൽ.

വേദി 12 ജി വി എച്ച് എസ് എസ് നടക്കാവ്
എച്ച് എസ് ആൺകുട്ടികളുടെ ശാസ്ത്രീയ സംഗീതം 12 മുതൽ എച്ച് എസ് പെൺകുട്ടികളുടെ ശാസ്ത്രീയ സംഗീതം.

വേദി 13 സെന്റ് അന്റോണിയോസ് യു പി എസ് ജൂബിലി ഹാളിൽ
എച്ച് എസ് പെൺകുട്ടികളുടെ കഥകളി സംഗീതം, 11 ന് എച്ച് എസ് ആൺകുട്ടികളുടെ കഥകളി സംഗീതം എച്ച് എസ് എസ് ആൺകുട്ടികളുടെ കഥകളി സംഗീതം,എച്ച് എസ് എസ് പെൺകുട്ടികളുടെ കഥകളി സംഗീതം.

വേദി 14 സെന്റ് ജോസഫ് എച്ച് എസ് എസ് ഓപ്പൺ സ്റ്റേജിൽ
എച്ച് എസ് എസ് തായമ്പക/ചെണ്ട,12 ന് ചെണ്ടമേളം,മൂന്നിന് മദളം,6 ന് പഞ്ചവാദ്യം

വേദി 15 ഹിമയത്തുൽ എച്ച് എസ് എസിൽ
എച്ച് എസ് ആൺകുട്ടികളുടെ കേരളനടനം,12 ന് എച്ച് എസ് എസ് ആൺകുട്ടികളുടെ കേരളനടനം,3 ന് എച്ച് എസ് എസ് ആൺകുട്ടികളുടെ നാടോടി നൃത്തം

വേദി 16 ഗവ അച്യുതൻ എൽ പി എസിൽ
എച്ച് എസ് ആൺകുട്ടികളുടെ മാപ്പിളപ്പാട്ട്,എച്ച് എസ് പെൺകുട്ടികളുടെ മാപ്പിളപ്പാട്ട്, 1 ന് എച്ച് എസ് എസ് ആൺകുട്ടികളുടെ മാപ്പിളപ്പാട്ട്, 3 ന് പെൺകുട്ടികളുടെ മാപ്പിളപ്പാട്ട്.

വേദി 17 ൽ എം എം എച്ച് എസ് എസ് പരപ്പിൽ ഓഡിറ്റോറിയത്തിൽ
യു പി വിഭാഗത്തിന്റെ അറബിഗാനം, 11 ന്
എച്ച് എസ് ആൺകുട്ടികളുടെ അറബിഗാനം,2 മുതൽ എച്ച് എസ് പെൺകുട്ടികളുടെ അറബിഗാനം.

വേദി 18 ൽ എം എം എച്ച് എസ് എസ് പരപ്പിൽ
യു പി വിഭാഗത്തിന്റെ ഖുർആൻ പാരായണം,11 ന് എച്ച് എസ് യു പി വിഭാഗത്തിന്റെ മോണോ ആക്ട് , വിഭാഗത്തിന്റെ എസ് എസ്

ഖുർആൻ പാരായണം.

വേദി 20 ൽ ടി ബി ഇ എ ഗ്രൗണ്ടിൽ എസ് എസ്
വിഭാഗത്തിന്റെ മലയപുലയ ആട്ടം,1 ന് എച്ച് എസ് എസ് വിഭാഗത്തിന്റെ മലയപുലയ ആട്ടം.

Related Articles

Back to top button