Kozhikode

കോഴിക്കോട് പ്ലസ് വൺ വിദ്യർത്ഥിക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ മർദ്ദനം; അക്രമം നോട്ടം ശരിയില്ലെന്ന് ആരോപിച്ച്

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് പ്ലസ് വൺ വിദ്യർത്ഥിക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ മർദ്ദനം . വിദ്യാർത്ഥിയുടെ നോട്ടം ശരിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.കോഴിക്കോട് ചേവായൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് മർദ്ദിച്ചത്.

വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി സ്കൂൾ ഗ്രൗണ്ടിൽ വച്ച് മർദ്ദിക്കുകയായിരുന്നു.അക്രമത്തിനു ഇരയായത് എലത്തൂർ സ്വദേശിയായ വിദ്യാർത്ഥി. ചേവായൂർ പൊലീസ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഏഴു പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Related Articles

Back to top button