Palakkad

യുവതി വീട്ടിനകത്ത് മരിച്ച നിലയിൽ; ഒപ്പം താമസിക്കുന്ന ആളിനെക്കുറിച്ച് വിവരമില്ല, ദുരൂഹത

Please complete the required fields.




പാലക്കാട് : ബമ്മണൂർ സ്കൂളിനു സമീപം വീട്ടിനകത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഒടുവൻകാട് വലിയപറമ്പിൽ വേലായുധന്റെ മകൾ അമൃതയെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. തരൂർ കൊളക്കാട് സ്വദേശിയായ ഭർത്താവിൽ നിന്നു പിരിഞ്ഞ് അയൽവാസിയായ അനീഷിനോടൊപ്പം ബമ്മണൂരിലെ വാടകവീട്ടിലാണു താമസിച്ചിരുന്നത്.

ഇന്നലെ രാവിലെ പത്തോടെയാണ് അമൃതയെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ അനീഷ് കഴിഞ്ഞദിവസം രാത്രി വീട്ടിൽ വന്നതായും ഇന്നലെ രാവിലെ ജോലിക്കു പോയതായും ബന്ധുക്കൾ പറയുന്നു. പൊലീസ് ഫോണിലൂടെ ശ്രമിച്ചിട്ടും ലഭിച്ചില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ.

മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ആലത്തൂർ ഡിവൈഎസ്പി എൻ.മുരളീധരൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാർ, എസ്ഐമാരായ ഉണ്ണി, അശോകൻ, സുരേഷ്ബാബു, ഫൊറൻസിക്, വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. സംസ്കാരം ഇന്നു നടക്കും. മക്കൾ: അനയ, അയൻ. അമ്മ: കാർത്യായനി. സഹോദരൻ: അനൂപ്.

Related Articles

Back to top button