Thiruvananthapuram

തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

Please complete the required fields.




തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോയ ബസിന് യാത്രാമധ്യേ തീപിടിച്ചു. തമിഴ്‌നാട്ടിലെ ഈറോഡിൽ വെച്ചാണ് ബസിന് തീപിടിച്ചത്.ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് യാത്രക്കിടയിൽ കത്തിയത്. പുക ഉയരുന്നതുകണ്ട് യാത്രക്കാർ ബഹളം വെക്കുകയായിരുന്നു.

ഇതോടെ ബസ് നിർത്തി. ബസ്സിലുണ്ടായിരുന്ന അ​ഗ്നിശമന സംവിധാനം ഉപയോഗിച്ചാണ് ജീവനക്കാർ തീയണച്ചത്.
യാത്രക്കാർക്ക് പരിക്കേൽക്കുകയോ ബസ്സിന് കാര്യമായ കേടുപാടുകൾ ഉണ്ടാവുകയോ ചെയ്തിട്ടില്ല. അപകടസമയത്ത് അൻപതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.

Related Articles

Back to top button