Thiruvananthapuram

തൊഴിലുറപ്പ് ജോലിക്കിടെ തേനിച്ചയുടെ കുത്തേറ്റ വീട്ടമ്മ മരിച്ചു

Please complete the required fields.




തിരുവനന്തപുരം: തൊഴിലുറപ്പിനിടെ തേനീച്ചയുടെ കുത്തേറ്റ വീട്ടമ്മ മരിച്ചു . ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ച അരുവിക്കര ഗ്രാമപഞ്ചായത്തിൽ മുളയറ കരിക്കത്ത് വീട്ടിൽ സുശീല (62) ആണ് മരിച്ചത് .
ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലായിരുന്നു സുശീല.

കഴിഞ്ഞ തിങ്കളാഴ്ച 11 മണിയോടുകൂടി അരുവിക്കര ഗ്രാമ പഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽ തൊഴിലുറപ്പ് സ്ഥലത്ത് കാട് വെട്ടുന്നതിനിടയിൽ തൂക്ക് തേനീച്ച ഇളകി 20 ലേറെ തൊഴിലാളികളെ കുത്തുകയായിരുന്നു.ഇതിൽ 10 പേർ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ വെള്ളനാട് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് സുശീല മരിച്ചത് .

Related Articles

Back to top button