Sports

വിന്‍ഡീസ് പര്യടനം; ജയേഷ് ജോർജ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജർ

Please complete the required fields.




വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീം മാനേജരായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയേഷ് ജോര്‍ജിനെ തെരെഞ്ഞെടുത്തു. ബിസിസിഐയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മാനേജരായി ജയേഷ് ജോർജിനെ നിയമിച്ചത്. മുമ്പ് ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിലും ജയേഷ് ജോര്‍ജ് മാനേജരായിരുന്നിട്ടുണ്ട്.

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായിരുന്ന കാലയളവില്‍ ബിസിസിഐ ജോയന്‍റ് സെക്രട്ടറിയായിരുന്ന ജയേഷ് ജോര്‍ജ് നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജയേഷ് ജോര്‍ജിനെ വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.

അടുത്ത മാസം 12 മുതലാണ് ഇന്ത്യന്‍ ടീമിന്‍റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം തുടങ്ങുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 പരമ്പരകളുമുള്ള പര്യടനം ഒരു മാസം നീളും.

Related Articles

Leave a Reply

Back to top button