Malappuram

ലോറിയെ മറികടക്കുന്നതിനിടെ അപകടം; മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Please complete the required fields.




മലപ്പുറം: തിരൂർക്കാട് തടത്തിൽ വളവിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കൽ സുലൈമാന്റെ മകൻ അക്ബർ അലി (21) യാണ് മരിച്ചത്. ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം.
പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർദിശയിൽ കോഴിക്കോട് ഭാഗത്തേക്കു പോകുയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു.

വളവിൽ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ അക്ബൽ അലി മരിച്ചു.

Related Articles

Back to top button