World

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയുടെ ദേഹത്ത് കാർ കയറിയിറങ്ങി, ദാരുണാന്ത്യം

Please complete the required fields.




കാൺപൂർ: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകരിയുടെ മേൽ കാർ കയറിയിറങ്ങി കുട്ടിക്ക് ദാരുണാന്ത്യം. കാൺപൂരിലെ ബാര- 7 ഏരിയയിൽ ആണ് ദാരുണമായ സംഭവം നടന്നത്.വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയുടേ ശരീരത്തിലൂടെ അയൽവാസി കാർ ഓടിച്ച് പോവുകയായിരുന്നു. സംഭവ സംഥലത്തുവെച്ചു തന്നെ കുട്ടി മരിച്ചു. അതേസമയം കാർ ഓടിച്ചിരുന്നയാൾ വാഹനം നിർത്താതെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് വസയുകാരി റോഡിലിറങ്ങി. ഈ സമയത്താണ് അയൽവാസി കാറുമായെത്തിയത്. മുന്നിൽ കുഞ്ഞ് ഇരിക്കുന്നത് ശ്രദ്ധിക്കാതെ ഇയാൾ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.കുഞ്ഞ് കളിക്കുന്നത് നോക്കി അമ്മ വീടിന് പുറത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാർ എവിടെയോ തട്ടിയെന്ന് മനസിലായിട്ടും ഡ്രൈവർ വാഹനം നിർത്തിയില്ല.

കുഞ്ഞ് അപകടത്തിൽ പെട്ടെന്ന് തിരിച്ചറിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാതെ ഇയാൾ വാഹനമോടിച്ച് പോയെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

Related Articles

Back to top button