Kollam

ശരീരമാസകലം മുറിവ്; കുഞ്ഞിന് പാല് നൽകിയില്ലെന്ന് ആരോപിച്ച് 19-കാരിക്ക് ക്രൂരമർദ്ദനം

Please complete the required fields.




കൊല്ലം: കുഞ്ഞിന് പാല് നൽകിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമർദ്ദനത്തിന് ഇരയായത്.പ്രസവം കഴിഞ്ഞ് 27-ാം ദിവസമായിരുന്നു മർദ്ദനം. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു.ഭർത്താവും ഭർത്താവിന്റെ സഹോദരനും ഭർതൃപിതാവും ഭർതൃമാതാവും ചേർന്നാണ് മർദ്ദിച്ചത്.

മർദ്ദനത്തിൽ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും പരാതിയിലുണ്ട്.

Related Articles

Back to top button