
കൊല്ലം: കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടത്തെ കണ്ട് ഓടിയ കെ എസ് ഇ ബി ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് അത്ഭുതകരമായി .
കുളത്തൂപ്പുഴ മാത്രക്കരിക്കം ജനവാസ മേഖലയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ പോയ പോയ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് നേരെയാണ് കാട്ടാനക്കൂട്ടം എത്തിയത്. കാട്ടാനക്കൂട്ടത്തെ കണ്ട് ഇരുവരും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.ആനക്കൂട്ടം പിൻതുടർന്നതോടെ കെ എസ് സി ബി ഉദ്യോഗസ്ഥൻ ഋഷി രാജ് നദിയിൽ ചാടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ബെന്നിയെ വനപാലകർ കണ്ടെത്തി.
അതേസമയം, സംസ്ഥാനത്ത് കട്ടാനക്കലിയിൽ കഴിഞ്ഞ ദിവസം ഒരു ജീവൻ കൂടി പൊലിഞ്ഞിരുന്നു. ഇടുക്കി സൂര്യനെല്ലിയിലാണ് കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടത്. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതിയിലെ മാരി (37) ആണ് മരിച്ചത്.കുട്ടിയെ സ്കൂളിൽ വിടാനായി പോകവെയാണ് കാട്ടാന ആക്രമണമുണ്ടായത്.കുട്ടിക്കും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. സിങ്ക് കണ്ടത്തിന് സമീപമാണ് കാട്ടാന ആക്രമണമുണ്ടായത്. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി അടിമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയും മൂടൽ മഞ്ഞും പ്രദേശത്ത് അനുഭവപ്പെടുന്നുണ്ടായിരുന്നു.





