കണ്ണൂർ : കണ്ണൂർ ജില്ലയിൽ 20ന് നടത്താനിരുന്ന സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് 25 ലേക്ക് മാറ്റി.
ബസ് തൊഴിലാളികളുടെ നാല് ഗഡു ഡിഎ വർധന നേടിയെടുക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമാകാത്തതിനാലാണ് തൊഴിലാളികൾ 25ന് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്.ബസ്സുടമാ അസോസിയേഷനുകളുടെ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ്, എസ്‌ടിയു യൂണിയനുകൾ സംയുക്തമായി യോഗം ചേർന്നാണ് പ്രക്ഷോഭത്തിന് തീരുമാനിച്ചത്.
യോഗത്തിൽ വി.വി ശശീന്ദ്രൻ അധ്യക്ഷനായി. വി.വി പുരുഷോത്ത മൻ, കെ പി സഹദേവൻ, എൻ മോഹനൻ, താവം ബാലകൃഷ്ണൻ, എൻ പ്രസാദ്, കെ കെ ശ്രീജിത്ത്, ആലിക്കുഞ്ഞി പന്നിയൂർ എന്നിവർ സംസാരിച്ചു.