ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ മാങ്കുഴിക്കരി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് താലൂക്ക് ആശുപത്രിയില്‍ സ്‌നേഹ വിരുന്ന് നടത്തി

താമരശേരി: ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ക്രിസ്തുമസിനോടനുബന്ധിച്ച് താമരശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ സ്‌നേഹ വിരുന്ന് നടത്തി. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമായാണ് സ്‌നേഹ വിരുന്ന് ഒരുക്കിയത്. പതിനാറ് വര്‍ഷമായി താമരശേരി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ട്രസ്റ്റ് മുടങ്ങാതെ എല്ലാ ദിവസവും ഉച്ചഭക്ഷണം നല്‍കി വരുന്നുണ്ട്. എല്ലാ വര്‍ഷവും ക്രിസ്തുമസിന് അനുബന്ധിച്ച് സ്‌നേഹ വിരുന്നും സംഘടിപ്പിച്ചുവരുന്നു.
താമരശേരി മേരിമാതാ കത്തീഡ്രല്‍ വികാരി ഫാ.മാത്യു പുളിമൂട്ടില്‍, മുന്‍ എം.എല്‍.എമാരായ കാരാട്ട് റസാഖ്, വി.എം.ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍, ആശുപത്രി സൂപ്രണ്ട് ഡോ. അബ്ബാസ്, സണ്ണി കൂഴാംപാല എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് സ്‌നേഹ വിരുന്ന് ഉദ്ഘാടനം ചെയ്തു. താമരശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാന്‍, ട്രസ്റ്റ് ചെയര്‍മാന്‍ സി.ടി ടോം, സെക്രട്ടറി സണ്ണി കൂഴാംപാല, മാര്‍ട്ടിന്‍ തോമസ്, റെജി ജോസഫ്, പ്രഭാകരന്‍ നമ്പ്യാര്‍, ഡോ. കേശവനുണ്ണി, സെബാസ്റ്റ്യന്‍ വളവനാനിക്കല്‍, സിസ്റ്റര്‍ മെല്‍വിന്‍, സിസ്റ്റര്‍ റിന്‍സി, സിസ്റ്റര്‍ ആഗി, കെ സരസ്വതി തുടങ്ങിയവർ പങ്കെടുത്തു.





