
തലശ്ശേരി: 10 ഗ്രാം എംഡിഎംഎയും ആറ് മൊബൈൽ ഫോണുകളുമായി യുവതി അറസ്റ്റിൽ .ചാലിൽ സ്വദേശിനിയും കുയ്യാലിയിലെ അൻഷ ക്വാട്ടേഴ്സിൽ താമസക്കാരിയുമായ പി കെ റുബൈദയാണ് പിടിയിലായത്.
തലശ്ശേരി കുയ്യാലിയിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ യുമായി യുവതി തലശ്ശേരി പോലീസിൻ്റെ പിടിയിലായത്.
എസ് ഐ ടി കെ അഖിലിൻ്റെ നേതൃത്വത്തിൽ നട ത്തിൽ നടത്തിയ പരിശോധനയിൽ എംഡി എം എ കൂടാതെ ആറ് മൊബൈൽ ഫോൺ , മയക്ക്മരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ നാലായിരത്തി എണ്ണൂറ് ( 4800 ) രൂപ എന്നിവയും കണ്ടെത്തി.





