Thiruvananthapuram

ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബംഗളുരുവിലെ ആശുപതിയിലേക്ക് മാറ്റും

Please complete the required fields.




തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബംഗളുരുവിലെ ആശുപതിയിലേക്ക് മാറ്റും. മുമ്പ് ചികിത്സ നടത്തിയിരുന്ന എച്ച്‌സിജി ആശുപത്രിയിലേക്കാകും മാറ്റുക.

ഇതിനുള്ള ക്രമീകരണങ്ങൾ കോൺഗ്രസ് പൂർത്തീകരിച്ചിട്ടുണ്ട്.ഉമ്മൻചാണ്ടിയുടെ ന്യുമോണിയ അണുബാധ പൂർണമായി മാറിയതിനാൽ മറ്റ് അസുഖങ്ങൾക്കുള്ള വിദഗ്ധ ചികിത്സ തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.

വൈകിട്ട് നാലിന് തിരുവനന്തപുരത്ത് നിന്ന് പ്രത്യേകം തയ്യാറാക്കിയ വിമാനത്തിലാകും ഉമ്മൻചാണ്ടി ബംഗളൂരുവിലേക്ക് പോവുക.

Related Articles

Leave a Reply

Back to top button