Kozhikode

ബസ്സിൽ വെച്ച് വിദ്യാർഥിനിയെ കടന്നുപിടിച്ചു, പിന്നാലെ ബസ് പൊലീസ് സ്റ്റേഷനിലേക്ക്; കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് ബസ്സിൽ വെച്ച് വിദ്യാർഥിനിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി ഫൈസലിനെതിരെയാണ് അത്തോളി പൊലീസ് കേസെടുത്തത്. ഇന്ന് രാവിലെ 7.30 ഓടെ കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അജുവ ബസിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

ബസ് ഉള്ളിയേരി സ്റ്റാൻ്റിൽ നിന്നും യാത്ര തുടങ്ങിയ സമയം ഒരേ സീറ്റിലിരുന്ന വിദ്യാർഥിനിയെ യുവാവ് കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ബസ് നേരെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കുമെന്ന് അത്തോളി പോലീസ് പറഞ്ഞു.

Related Articles

Back to top button