Pathanamthitta

കോൺഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

Please complete the required fields.




പത്തനംതിട്ട : തുമ്പമൺ സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന്‌ നീക്കംചെയ്തു. സി.പി.എം. തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി അർജുൻദാസിനെതിരേയാണ് പന്തളം ഏരിയാ കമ്മിറ്റി നടപടിയെടുത്തത്.

ഏരിയാ കമ്മിറ്റിയുടെ നടപടിക്ക് ജില്ലാ കമ്മിറ്റിയാണ് അംഗീകാരം നൽകേണ്ടത്. കോൺഗ്രസ് തുമ്പമൺ മണ്ഡലം വൈസ് പ്രസിഡന്റ് ബിജി ജോണിനെയാണ് തിങ്കളാഴ്ച വൈകീട്ട് അർജുൻ ദാസ് ഫോണിൽ ഭീഷണിപ്പെടുത്തിയത്. ഇതിൽ പന്തളം പോലീസ്‌ കേസെടുത്തിരുന്നു. ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജി ജോൺ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ഇതിൽ പ്രകോപിതനായാണ് ഭീഷണിയുണ്ടായതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസ് പറഞ്ഞു. അസഭ്യംപറഞ്ഞശേഷം കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബാങ്കിന്റെ മുൻപ്രസിഡന്റിന്റെ മരുമകനാണ് അർജുൻദാസ്.

Related Articles

Back to top button