Sports

വിനേഷ് ഫോഗട്ടിന് വൻ വരവേൽപ്പ്, സ്വർണ്ണ മെഡലിനേക്കാൾ വലിയ ആദരവെന്ന് മാതാവ്

Please complete the required fields.




പാരിസ് ഒളിംപിക്സിലെ നിരാശയ്ക്ക് പിന്നാലെ ഡൽഹി വിമാനത്താവളത്തിൽ വിനേഷ് ഫോഗട്ടിന് വൻ സ്വീകരണം. എല്ലാവര്ക്കും നന്ദിയെന്നും താൻ ഭാഗ്യശാലിയെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. സ്വീകരണത്തിനിടെ വൈകാരിക നിമിഷങ്ങളാണ് ഉണ്ടായത്. വിനേഷിനെ കണ്ണീരോടെ വരവേറ്റ് സാക്ഷി മാലിക്ക്. വിമാനത്തവാളത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വരവേൽപ്പ്.

വിനേഷിനെ ചുമലിലേറ്റി സാക്ഷി മാലിക്കും ബജ്‌രംഗ് പൂനിയയും. കർഷക സമര നേതാക്കളും വിനേഷിനെ വരവേൽക്കാൻ എത്തി. ആരാധകർക്കും സഹതാരങ്ങൾക്കും മുന്നിൽ പൊട്ടിക്കരഞ്ഞ് വിനേഷ്. രാജ്യം നൽകിയത് സ്വർണ്ണ മെഡലിനേക്കാൾ വലിയ ആദരവെന്നും വിനേഷിന്റെ അമ്മ പ്രതികരിച്ചു.

ജീവിതത്തിൽ ഇതുവരെയ്ക്കും കടന്നുവന്ന വഴികളെ കുറിച്ച് പറഞ്ഞും പരിശീലകരുൾപ്പെടെയുളളവർക്ക് നന്ദിയും പ്രകടിപ്പിച്ച് വലിയ ഒരു കുറിപ്പ് താരം ഇന്നലെ എക്‌സിൽ പങ്കുവെച്ചിരിന്നു. ചെറുപ്പത്തിൽ തന്റെ മാതാപിതാക്കൾ തനിക്ക് തന്ന പിന്തുണയും, ആഗ്രഹങ്ങളെ എത്തിപ്പിടിക്കാൻ പലരും കൂടെനിന്നതുമടക്കം എല്ലാം ഓർമിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുറിപ്പിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയമിച്ച ഡോ. ദിനേശ് പടിവാലയുടെ പേര് എടുത്തുപറഞ്ഞ് താരം നന്ദി രേഖപ്പെടുത്തുന്നുണ്ട്. പരിക്ക് മൂലം ആത്മവിശ്വാസം നഷ്ടപ്പെടുമ്പോളെല്ലാം അദ്ദേഹത്തിന്റെ ഊർജവും തന്നിലുളള വിശ്വാസവുമാണ് തന്നെ വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കുന്നതെന്ന് വിനേഷ് കുറിക്കുന്നു.

Related Articles

Back to top button