Kannur

കണ്ണൂരിൽ പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റില്‍

Please complete the required fields.




കണ്ണൂർ : പൊലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസ് യുവാവ് അടിച്ചു തകർത്തു. സംഭവത്തിൽ പായം സ്വദേശി സനൽ ചന്ദ്ര (32 ) നെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ഇരിട്ടി ടൗണിലെ ബസ് വേയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് സനൽ വാഹനം പാർക്ക് ചെയ്തിരുന്നു. പിന്നാലെ പ്രതിയെയും വാഹനത്തെയും പൊലിസ് എത്തി മാറ്റി. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് കേസെടുത്ത് പ്രതിയെ വിട്ടയക്കുമ്പോഴാണ് അതിക്രമമുണ്ടായത്.

സ്റ്റേഷന് വെളിയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസ് വടി ഉപയോഗിച്ചാണ് സനൽ അടിച്ചു തകർത്തത്. ശേഷം സ്വന്തം വാഹനത്തിൽ കടന്നു കളയുകയായിരുന്നു. പിന്തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും പരിശോധനയോട് സഹകരിക്കാതെ അസഭ്യം പറയുകയും ആക്രമണത്തിന് മുതിരുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button