Idukki

ഉത്സവത്തിനിടെ മദ്യപിച്ച് നൃത്തം ചെയ്ത എസ്ഐക്ക് സസ്പെന്‍ഷന്‍

Please complete the required fields.




ഇടുക്കി: ഉത്സവത്തിനിടെ മദ്യപിച്ച് നൃത്തം ചെയ്ത എസ്ഐക്ക് സസ്പെന്‍ഷന്‍. ഇടുക്കി ശാന്തന്‍പാറ അഡീഷണല്‍ എസ്ഐ കെ പി ഷാജിയെയാണ് സസ്പെന്‍ഡ് ചെയ്തത്. കൃത്യനിര്‍വഹണത്തിനിടെ മദ്യപിച്ച് നൃത്തം ചെയ്യുകയായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സസ്പെന്‍ഡ് ചെയ്തത്.

നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് മൂന്നാര്‍ ഡിവൈഎസ്പിയുടെയും സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. എറണാകുളം റേഞ്ച് ഡിഐജി ആണ് പി ഷാജിയെ സസ്പെന്‍ഡ് ചെയ്തത്. പൂപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു സംഭവം.

Related Articles

Leave a Reply

Back to top button