
കോഴിക്കോട് : പുഴയിലെ വെള്ളം വീടുകളിലേക്ക് കയറി ഒറ്റപ്പെട്ടു പോയ കുടുംബങ്ങൾക്കായുള്ള രക്ഷാപ്രവർത്തനത്തിനിടെ തൂണേരി മുടവന്തേരിയിൽ തോണി മറിഞ്ഞു. അപകടത്തിൽപ്പെട്ടവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേട്യാലക്കടവ് – പെരിങ്ങത്തൂർ പുഴയുടെ തീരത്ത് കുടുങ്ങിയ 12 വീട്ടുകാരെ രക്ഷപ്പെടുത്താനാണ് നാലംഗ സംഘം പുറപ്പെട്ടത്.
ഇന്ന് രാവിലെയാണ് അപകടം. തേനിൽ റഫീഖ് , നടേമ്മൽ സുധി,മുരിങ്ങോളി ഹംസ, ബഷീർ ടി.പി. എന്നിവരായിരുന്നു തോണിയിൽ ഉണ്ടായിരുന്നത്. തോണിയിൽ നിന്ന് മറിഞ്ഞ് വെള്ളത്തിലേക്ക് വീണെങ്കിലും പുഴയിലേക്കുള്ള ഒഴുക്കിൽപ്പെടാതതിനാൽ വലിയ അപകടം ഒഴിവായി. ഉടൻ തന്നെ ഫൈബർ ബോട്ടുമായി ഫയർഫോഴ്സ് വരുന്നതിന് മുമ്പ് ഇവരെ രക്ഷപ്പെടുത്തിയിരുന്നു.