ദൗത്യം തുടരുമെന്ന് പറഞ്ഞ ആരെയും മേഖലയിൽ കാണാനില്ല, തിരച്ചിൽ പൂർണമായും ഉപേക്ഷിച്ചു- എം.വിജിൻ എംഎൽഎ
ഷിരൂർ: അങ്കോലയിൽ അർജുനുവേണ്ടിയുള്ള തിരച്ചിൽ പൂർണ്ണമായും ഉപേക്ഷിച്ചുവെന്ന് എം. വിജിൻ എംഎൽഎ. തൃശ്ശൂരിൽനിന്ന് ഡ്രഡ്ജർ എത്തിക്കാനുള്ള നീക്കം രക്ഷാ ദൗത്യം നിർത്താൻ വേണ്ടിയായിരുന്നു.ദൗത്യം തുടരുമെന്ന് പറഞ്ഞ ആരെയും മേഖലയിൽ കാണാനില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായ ഒരു സംവിധാനങ്ങളും കരയിലോ വെള്ളത്തിലോ ഇല്ലെന്നും എം.എൽ.എ പറഞ്ഞു.രക്ഷാപ്രവർത്തനത്തിനായി നാവികസേന ഷിരൂരിർ തുടരുമെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. ഗംഗാവലിയിൽ ഒഴുക്ക് കുറയുന്നതുവരെ തുടരാൻ നാവികസേനയോട് കർണാടക സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ഡൈവ് ചെയ്യാൻ കഴിയുന്ന സാഹചര്യം വരുന്നതുവരെ തുടരാനാണ് നിർദേശം. എന്നാൽ, എൻ.ഡി.ആർ.എഫിന്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി.അർജുനുവേണ്ടി തിരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോൾ ഷിരൂരിൽ നടക്കുന്നില്ല. ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികളാണ് ഇവിടെ പുരോഗമിക്കുന്നത്.
അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കേരള സർക്കാരും സമാന നിലപാടാണ് സ്വീകരിച്ചത്. അതേസമയം, അര്‍ജുനുവേണ്ടി തിരച്ചില്‍ നടത്താന്‍ തൃശ്ശൂരില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നതിന് സാങ്കേതിക പരിശോധനയ്ക്കായി തൃശ്ശൂരില്‍നിന്നുള്ള സംഘം അങ്കോലയിലേക്ക് തിരിച്ചു.യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനുമാണ് കര്‍ണാടകയിലേക്ക് പോയത്. അവിടെയെത്തി പരിശോധിച്ചശേഷം ഡ്രഡ്ജര്‍ കൊണ്ടുപോകുന്നതില്‍ അന്തിമതീരുമാനം എടുക്കും.