Kozhikode

പൂർവ്വ വിദ്യാര്‍ത്ഥിയുടെ പ്രകോപന പ്രസംഗം: കോഴിക്കോട് എൻഐടി പ്രൊഫസര്‍ ഷൈജ ആണ്ടവൻ വീണ്ടും വിവാദത്തിൽ

Please complete the required fields.




കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തിൻ്റെ കൊലയാളി നാഥുറാം വിനായക് ഗോദ്സെയെ പ്രകീർത്തിച്ച് വിവാദത്തിലായ എൻ.ഐ.ടി അധ്യാപിക പ്രഫ. ഷൈജ ആണ്ടവൻ വീണ്ടും വിവാദത്തിൽ. ഇവർ വിദ്യാർഥികൾ, അധ്യാപകർ, ഡയറക്ടർ, രജിസ്ട്രാർ തുടങ്ങിയവർക്ക് അയച്ച ഇ-മെയിൽ സന്ദേശമാണ് വിവാദമായത്. എന്‍ഐടിയിലെ മുന്‍ വിദ്യാര്‍ത്ഥിയുടെ പ്രകോപനപരമായ സന്ദേശം ഫോർവേഡ് ചെയ്തുള്ള ഇ-മെയിലിന് എതിരെയാണ് പരാതി.

അമ്മയുടെ പ്രായമുള്ള സ്ത്രീയെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ച എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളുടെ കയ്യും കാലും വെട്ടണമെന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി അജിന്‍റെ സന്ദേശം. ഇതാണ് ഷൈജ ആണ്ടവന്‍ ഫോര്‍വേര്‍‍ഡ് ചെയ്തത്. സംഭവത്തിൽ പൊതു പ്രവർത്തകനായ ഷരീഫ് മലയമ്മ കുന്ദമംഗലം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Related Articles

Back to top button