Malappuram

പുഴയിൽ ചാടി ഒഴുക്കിൽപ്പെട്ട്​ കണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Please complete the required fields.




മലപ്പുറം: പാലത്തിൽ നിന്ന്​ പുഴയിൽ ചാടി ഒഴുക്കിൽപ്പെട്ട്​ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മുസ്​ലിയാരങ്ങാടി നെടിയിരുപ്പ്​ കിഴക്കേയിൽ വിജയന്‍റെ മകൻ വിപിൻ (27) ന്‍റെ മൃതദേഹമാണ് മൈലപ്പുറം ചൊവ്വാഴ്ച ഉച്ചക്ക്​ 1.30ഓടെ നൂറാടിപ്പാലത്തിന്​ 200 മീറ്റർ ദൂരെ നിന്ന്​​ കണ്ടെത്തിയത്​. ഫയർഫോഴ്​സും നാട്ടുകാരും ചേർന്നാണ്​ തെരച്ചിലിന്​ നേതൃത്വം നൽകിയത്​. തിങ്കളാഴ്ച രാവിലെ മുതൽ വൈകിട്ട്​ വരെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തിങ്കളാഴ്ച രാവിലെ പത്ത്​ മണിയോടെയാണ്​ ബൈക്കിലെത്തിയ യുവാവ് മൈലപ്പുറം നൂറാടിപ്പാലത്തിൽ നിന്ന്​​ കടലുണ്ടി പുഴയിൽ ചാടി ഒഴുക്കിൽപ്പെട്ടത്​. ബൈക്ക്​ പാലത്തിന്​ സമീപം നിർത്തിയിട്ട ശേഷമാണ്​ പുഴയിലേക്ക്​ ചാടിയത്​. യുവാവ്​ പുഴയിൽ ചാടുന്നതും മുങ്ങി താഴ്ന്ന്​ ഒഴുക്കിൽപ്പെടുന്നതും​ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ ഫയർ​​​ഫോഴ്​സിനെ വിവരം അറിയിക്കുകയായിരുന്നു.

മഴക്കാലമായതിനാൽ പുഴയിൽ നല്ല അടി ഒഴുക്കുണ്ടായിരുന്നു. തിങ്കളാഴ്​ച രാവിലെ വീട്ടിലേക്ക്​ സാധനം വാങ്ങി നൽകി ബൈക്കുമായി പോയതായിരുന്നു വിപിൻ​. പിന്നീട്​ കുടുംബം അപകട വാർത്തയാണ്​ കേട്ടത്​. മാതാവ്​: ശാന്തകുമാരി. സഹോദരി: റോഷ്​നി. മരിച്ച വിപിൻ പി.എസ്​.സി പരീക്ഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്​ ജോലിക്കായി ശ്രമിക്കുകയായിരുന്നു.

Related Articles

Back to top button