Thiruvananthapuram

സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനി അവധി നൽകുന്ന തീരുമാനം ഇന്ന്

Please complete the required fields.




തിരുവനന്തപുരം : സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനി അവധി നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും . സർക്കാർ സർവീസ് സംഘടനകളുടെ യോഗം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓൺലൈനായി ചീഫ് അ സെക്രട്ടറിയുടെ അധീനതയിൽ നടക്കും നാലാം ശനി അവധിയാക്കാൻ തന്നെയാണ് സർക്കാർ ആലോചന.

ഇതിനായി രാവിലത്തേയും വൈകീട്ടത്തേയും സമയക്രമത്തിൽ മാറ്റം വരും. സർവീസ് സംഘടനകളുടെ അഭിപ്രായം പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. യോഗത്തിൽ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും.

ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ചർച്ച. ഒരു ജീവനക്കാരൻ മരണപ്പെട്ടാൽ ഒരു വർഷത്തിനകം ഉണ്ടാകുന്ന ഒഴിവുകളിൽ ആശ്രിത നിയമനം നടത്താം. അല്ലാത്തപക്ഷം പത്ത് ലക്ഷം രൂപയുടെ ധനസഹായം നൽകാനും തീരുമാനമായേക്കും.

Related Articles

Leave a Reply

Back to top button