
ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 4 ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിലെ ജൈനപോര മേഖലയിലെ ബാഡിഗാമിലാണ് സംഭവം. ഭീകര സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സേന പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു.
ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഏറ്റുമുട്ടലിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കറിലെ നാല് ഭീകരരെ വധിച്ചതായി കശ്മീർ ഐജിപി അറിയിച്ചു. മേഖലയിൽ തെരച്ചിൽ തുടരുകയാണ്.





