Alappuzha

10 വര്‍ഷത്തെ അടുപ്പം; 50-കാരന്റെ കൊലപാതകത്തില്‍ അറസ്റ്റിലായത് വനിതാ സുഹൃത്ത്, അമ്പരന്ന് നാട്ടുകാര്‍

Please complete the required fields.




ചെന്നിത്തല : ഒരിപ്രം കാർത്തികയിൽ രാജേഷി (50) ന്റെ കൊലപാതകത്തിൽ വനിതാസുഹൃത്തായ സ്മിത അറസ്റ്റിലായതിന്റെ അമ്പരപ്പിൽ നാട്ടുകാർ.ആർക്കും ഒരു സംശയത്തിനും ഇടനൽകാതെയായിരുന്നു രാജേഷിന്റെ മരണാനന്തരചടങ്ങുകളിൽ സ്മിതയുടെ പെരുമാറ്റം. രാജേഷിന്റെ സുഹൃത്ത് എന്നനിലയിൽ സ്മിതയെ രാജേഷിന്റെ അടുത്തബന്ധുക്കൾക്ക് അറിയാമായിരുന്നു.ഇങ്ങനെയൊരു ചതി സ്മിതയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഇവരും കരുതിയില്ല. ആരോ ഫോണിൽ വിളിച്ചറിയിച്ചാണ് രാജേഷിന്റെ മരണം താൻ അറിഞ്ഞതെന്നാണ് സ്മിത രാജേഷിന്റെ ബന്ധുക്കളോട് പറഞ്ഞിരുന്നത്.
രാജേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയതുമുതൽ സംസ്കാരം കഴിയുന്നതുവരെ എല്ലാക്കാര്യത്തിലും സ്മിത സജീവമായി ഉണ്ടായിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങിയവരോടൊപ്പവും മൃതദേഹത്തോടൊപ്പം ആംബുലൻസിലും സ്മിതയുണ്ടായിരുന്നു.രാജേഷിന്റെ ബന്ധുക്കളോട് താൻ മൃതദേഹത്തിൽ കോടിസമർപ്പിക്കുന്നതിൽ തെറ്റുണ്ടോ എന്നും സ്മിത തിരക്കിയിരുന്നു. രാജേഷും സ്മിതയും തമ്മിലുള്ള അടുപ്പത്തിന് പത്തുവർഷത്തിനടുത്ത് പഴക്കമുണ്ടെന്ന് രാജേഷിന്റെ ബന്ധുക്കൾ പറയുന്നു.രാജേഷിന്റെ മദ്യപാനം കാരണം രണ്ടുവർഷം മുൻപ്‌ ഭാര്യ വിവാഹമോചനം നേടിയിരുന്നു. ഇതിൽ ഒരു ആൺകുട്ടിയുണ്ട്. ഈ കുട്ടി രാജേഷിനൊപ്പമായിരുന്നു.ഈ കുട്ടിയുമായി സ്മിതയ്ക്ക് നല്ല അടുപ്പമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. അടുത്തകാലത്ത് രാജേഷ് ആശുപത്രിയിലായിരുന്ന സമയത്തൊക്കെ പരിചരിച്ചിരുന്നത് സ്മിതയായിരുന്നു.ഇവർ ഒരുമിച്ച് നടത്തിയിരുന്ന വിവാഹബ്യൂറോവഴി തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് തെന്മല പോലീസിൽ ഉണ്ടായിരുന്ന കേസ് പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു.
ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മാ​വേ​ലി​ക്ക​ര മി​ച്ച​ല്‍ ജ​ങ്ഷ​ന് വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള ട്രാ​വ​ന്‍കൂ​ര്‍ റീ​ജി​യ​ന്‍സി ബാ​റി​ന് എ​തി​ര്‍വ​ശ​ത്താ​യി യൂ​നി​യ​ന്‍ ബാ​ങ്കി​ന്റെ മു​മ്പി​ല്‍ രാ​ജേ​ഷി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​ജേ​ഷ് ച​ങ്ങ​നാ​ശ്ശേ​രി​യി​ല്‍ ന​ട​ത്തി​യി​രു​ന്ന മാ​ര്യേ​ജ് ബ്യൂ​റോ ഇ​പ്പോ​ള്‍ സ്മി​ത​യാ​ണ്​ ന​ട​ത്തു​ന്ന​ത്. സ്ഥാ​പ​ന ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രാ​ജേ​ഷും സ്മി​ത​യും ത​മ്മി​ല്‍ ത​ര്‍ക്കം ഉ​ണ്ടാ​യി​രു​ന്നു.ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് രാ​ജേ​ഷ് സ്മി​ത​യെ മ​ര്‍ദ്ദി​ച്ചി​രു​ന്നു. ഇ​തി​ന്റെ വി​രോ​ധ​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ളോ​ട്​ രാ​ജേ​ഷി​നെ മ​ര്‍ദ്ദി​ക്കാ​ന്‍ സ്മി​ത നി​ര്‍ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി.
തി​രു​വ​ല്ല ക​വി​യൂ​ര്‍ ആ​ഞ്ഞ​ലി​ത്താ​നം ചെ​മ്പ​ക​ശേ​രി​ല്‍ വീ​ട്ടി​ല്‍ സ്മി​ത കെ. ​രാ​ജ് (42), പ​ത്ത​നം​തി​ട്ട മെ​ഴു​വേ​ലി നെ​ടി​യ​കാ​ല സ​നു നി​വാ​സി​ല്‍ സ​നു സ​ജീ​വ​ന്‍ (27), ചെ​ന്നി​ത്ത​ല കാ​രാ​ഴ്മ മ​നാ​തി​യി​ല്‍ വീ​ട്ടി​ല്‍ ബി​ജു​കു​മാ​ര്‍ (39) എ​ന്നി​വ​രാ​ണ് റി​മാ​ന്റി​ലാ​യ​ത്.
പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തു​ട​ര്‍ന്ന് മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

ഡി​വൈ.​എ​സ്.​പി കെ.​എ​ന്‍. രാ​ജേ​ഷ്, മാ​വേ​ലി​ക്ക​ര പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്. ബി​ജോ​യ്, എ.​എ​സ്.​ഐ പി.​കെ. റി​യാ​സ്, എ.​എ​സ്.​ഐ സ​ജു​മോ​ള്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ വി​നോ​ദ് കു​മാ​ര്‍, സ​ജ​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ശ്രീ​ജി​ത്ത്, അ​രു​ണ്‍ ഭാ​സ്‌​ക​ര്‍, അ​ന​ന്ത​മൂ​ര്‍ത്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Related Articles

Back to top button