ട്വന്റി 20 ലോകകപ്പ് സൂപ്പർ 8ൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെയാണ് നേരിടുക. ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ഇന്ന് ഇന്ത്യൻ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാൻ സാധ്യതയില്ല. എന്നാല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് ഇന്നലെ പരിശീലനം നടത്തിയില്ല. പന്ത് ഇല്ല എങ്കില്‍ സഞ്ജു സാംസണ്‍ പകരക്കാരനാകും.
ഇന്ന് ഒരു പേസ് ബോളറെ ഒഴിവാക്കി പകരം ഒരു സ്പിന്നിനെ അധികം ഇന്ത്യ കളിപ്പിക്കാൻ സാധ്യതയുണ്ട്. സൂപ്പർ 8ല്‍ ഇന്ത്യക്ക് ഒപ്പമുള്ളത് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഓസ്ട്രേലിയമാണ്. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് സെമിഫൈനലിലേക്ക് മുന്നേറാം. അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും എളുപ്പത്തില്‍ തോല്‍പ്പിക്കാൻ ആകുമെന്ന് തന്നെ ആകും ഇന്ത്യയുടെ പ്രതീക്ഷ.
ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ച ന്യൂയോർക്ക് പിച്ചില്‍ നിന്ന് ഏറെ വ്യത്യാസമുള്ള ബാർബഡോസയിലെ പിച്ചിലാണ് ഇന്ന് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ബോളർമാരുടെ മികവില്‍ ആയിരുന്നു മത്സരങ്ങള്‍ ജയിച്ചത്. അഫ്ഗാനിസ്ഥാനും അവരുടെ ബൗളിംഗ് മികവുകൊണ്ടാണ് സൂപ്പർ 8ലേക്ക് എത്തിയത്.