
സംസ്ഥാനത്ത് മഴക്കെടുതിയിൽ കഴിഞ്ഞ 5 ദിവസത്തിനിടെ അഞ്ച് പേരാണ് മരിച്ചത്. തിരുവനന്തപുരം രണ്ടും, എറണാകുളം, തൃശൂർ,കണ്ണൂർ, ജില്ലകളിൽ ഓരോ മരണവും ഉണ്ടായി. മഴക്കെടുതിയിൽ 12 വീടുകൾ പൂർണ്ണമായും 229 വീടുകൾ ഭാഗീകമായും തകർന്നു. 241 വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. തിരുവനന്തപുരത്ത് മാത്രം 114 വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്. കൊല്ലം 48 , പത്തനംതിട്ട 29,കോട്ടയം 25 എന്നിങ്ങനെയാണ് വീടുകൾക്ക് നാശം സംഭവിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്താകെ 151 ദുരിദാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്. 1315 കുടുംബങ്ങളിലെ 4348 മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. കൂടാതെ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആവശ്യമെങ്കിൽ പുതിയതായി തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.





