
താമരശ്ശേരി : ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് നേരെയുള്ള അടിച്ചമർത്തലുകൾക്കെതിരേ പ്രതിരോധം തീർക്കാനും മർദിതവിഭാഗത്തെ ഒന്നിച്ച് അണിനിരത്താനും കൂട്ടായ്മകൾ രംഗത്തിറങ്ങണമെന്ന് മുൻ എം.എൽ.എ. വി.എം. ഉമ്മർ. കേരള പട്ടികജാതി-പട്ടികവർഗ ഐക്യവേദി താമരശ്ശേരി വ്യാപാരഭവനിൽ സംഘടിപ്പിച്ച ജില്ലാ സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻ എം.എൽ.എ. യു.സി. രാമൻ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ വി.കെ. ബാലൻ അധ്യക്ഷനായി. കെ.പി.സി.സി. മെമ്പർ എ. അരവിന്ദൻ, അസ്ലം ചെറുവാടി, ശിവദാസൻ ചോണാട്, വിജയൻ പുതുപ്പാടി, വി.കെ. സുനീഷ് എന്നിവർ സംസാരിച്ചു.
സാംസ്കാരിക സമ്മേളനം പട്ടികജാതി-വർഗ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കരമന ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. ഗോവിന്ദൻ വെളിമണ്ണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.പി. ബാബുരാജ് അധ്യക്ഷനായി. വി.കെ. മണി, വിജയൻ ചോലക്കര, യു. ശ്രീധരൻ, വി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.





