
കൊടുവള്ളി: കൊടുവള്ളി ബസ്‌സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡീലക്സ് ബേക്കറിയിൽ കയറി യുവാവ് പരാക്രമം നടത്തിയതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. പരാക്രമത്തിൽ സ്ഥാപനത്തിലെ പരിക്കേറ്റ ജീവനക്കാരനെ വെണ്ണക്കാട്ടെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു. സ്ഥാപനത്തിന് ഒരുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.
അക്രമത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. യൂത്ത് വിങ് ജില്ലാ സെക്രട്ടറി സി.കെ നാസിം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജനറൽ സെക്രട്ടറി സമീർ ആപ്പിൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ എം അബ്ദുൽ ഖാദർ, യു.കെ അഷ്‌റഫ്, റഷീദ് അനുഗ്രഹ, റഫീഖ് മാക്സ്, സെയ്തു, പി.ടി ബിഷർ, നിസാർ, മുക്താർ, ഫൈസൽ മലബാർ തുടങ്ങിയവർ സംസാരിച്ചു.





