Kerala

അഡ്വ. കെ. അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Please complete the required fields.




അഡ്വക്കേറ്റ് കെ.അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് അനന്തഗോപന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്‍ വാസുവിന്റെ പ്രസിഡന്റ് കാലാവധി മറ്റന്നാള്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് അനന്തഗോപന്‍ ചുമതലയേല്‍ക്കുന്നത്.

സിപിഐഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന അനന്തഗോപന്‍ നിലവില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. പുതിയ ദേവസ്വം ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലിനെ സിപിഐയും ശുപാര്‍ശ ചെയ്തു. പത്തനംതിട്ട ജില്ലാ സിപിഐ എക്‌സിക്യുട്ടീവ് അംഗമാണ് മനോജ് ചരളേല്‍.

Related Articles

Leave a Reply

Back to top button