
കോഴിക്കോട് : മഴ തുടരുന്നതിനിടെ കോഴിക്കോട് വീട് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളരിശ്ശേരി കോളനിയിലാണ് വീട് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റത്.
പരുത്തിപ്പാറ ബാബുവിന്റെ വീടാണ് ശക്തമായ മഴയിൽ പൂർണമായും തകർന്നത്. ബാബു , സഹോദരി എന്നിവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു സംഭവം.
വീട്ടിനുള്ളിൽ കുടുങ്ങിയ ബാബു, ബാബുവിന്റെ സഹോദരി നീലാണിച്ചി എന്നിവരെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ്. ഇരുവരുടെയും നില ഗുരുതരമല്ല.





