Wayanad

ലക്കിടിയിൽ നാലുപേർക്ക് ഭക്ഷ്യ വിഷബാധയേറ്റു; പതിനൊന്നുകാരി ചികിത്സയിൽ

Please complete the required fields.




കല്പറ്റ : ലക്കിടിയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കോഴിക്കോട് മാവൂർ വെള്ളന്നൂർ സ്വദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഭക്ഷണം കഴിച്ച് അമ്പലവയലിലെ ഇവരുടെ റിസോർട്ടിൽ എത്തിയതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഇതിൽ പതിനൊന്ന് വയസ്സുകാരിയായ ആരാധ്യയ്ക്ക് വലിയ രീതിയിൽ ബാധിച്ചതിനാൽ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റേണ്ടിവന്നു. ചോറും ബിരിയാണിയും ബീഫുമാണ് ഇവർ കഴിച്ചത്.

Related Articles

Back to top button