
കോഴിക്കോട്: കണ്ണൂരിലെ ജയിലിൽ നിന്ന് കോഴിക്കോട്ടെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫ് കോടതിയെ സമീപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരുന്നതിനാൽ ആശുപത്രിക്ക് സമീപത്തെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നാണ് ജോളിയുടെ ആവശ്യം.
കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് ഇതുസംബന്ധിച്ച് അപേക്ഷ നൽകിയത്. ജയിൽ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം ജൂൺ 29-ന് കോടതി അപേക്ഷ പരിഗണിക്കും.
കോഴിക്കോട് വനിതാ ജയിലിന്റെ മതിൽ അപകടാവസ്ഥയിലായതിനാൽ അടുത്തിടെ ജയിലിന്റെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. തുടർന്ന് ജോളി അടക്കമുള്ള ഒമ്പത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റുകയും ചെയ്തു. ജോളിയെ കണ്ണൂർ വനിതാ ജയിലിലേക്കാണ് മാറ്റിയത്. ഇതോടെയാണ് ചികിത്സാ ആവശ്യങ്ങൾക്കായി കോഴിക്കോട്ടെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോളി കോടതിയെ സമീപിച്ചത്.
കോഴിക്കോട് വനിതാ ജയിലിന്റെ മതിൽ അപകടാവസ്ഥയിലായതിനാൽ അടുത്തിടെ ജയിലിന്റെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. തുടർന്ന് ജോളി അടക്കമുള്ള ഒമ്പത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റുകയും ചെയ്തു. ജോളിയെ കണ്ണൂർ വനിതാ ജയിലിലേക്കാണ് മാറ്റിയത്. ഇതോടെയാണ് ചികിത്സാ ആവശ്യങ്ങൾക്കായി കോഴിക്കോട്ടെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോളി കോടതിയെ സമീപിച്ചത്





