Alappuzha

സാമ്പത്തിക തട്ടിപ്പിനിരയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കി; പ്രതികള്‍ റിമാന്‍ഡില്‍

Please complete the required fields.




മാന്നാര്‍ : സാമ്പത്തികത്തട്ടിപ്പുകേസില്‍ വീയപുരം പോലീസ് അറസ്റ്റുചെയ്ത പ്രതികളെ മാവേലിക്കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്കു റിമാന്‍ഡുചെയ്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ പല്ലവനക്കാട്ടില്‍ സാറാമ്മ ലാലു (മോളി-58), മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം മാന്നാര്‍ കുരട്ടിക്കാട് നേരൂര്‍ വീട്ടില്‍ ഉഷാ ഗോപാലകൃഷ്ണന്‍ (50) എന്നിവരെയാണ് റിമാന്‍ഡുചെയ്തത്.

സാമ്പത്തികത്തട്ടിപ്പിനിരയായി കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ പൂജാമുറിയില്‍ ജീവനൊടുക്കിയ മാന്നാര്‍ കുരട്ടിക്കാട് ഓങ്കാറില്‍ ശ്രീദേവിയമ്മയുപ്പെടെ പലരില്‍നിന്നായി ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പുനടത്തിയതായുള്ള പരാതിയെത്തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റുചെയ്തത്. സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസരപ്രദേശങ്ങളിലും തട്ടിപ്പുനടത്തിയിട്ടുള്ളത്.ശ്രീദേവിയമ്മ മരിക്കുന്നതിനു മുന്‍പുതന്നെ ഇതുമായി ബന്ധപ്പെട്ട് മാന്നാര്‍ പോലീസിലും കോടതിയിലും പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നുകാട്ടി ശ്രീദേവിയമ്മ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണിന് പരാതിനല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണച്ചുമതല വീയപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ക്കു കൈമാറിയത്.

ശ്രീദേവിയമ്മയുടെ മരണശേഷമാണ് വീയപുരം പോലീസ് അന്വേഷണംതുടങ്ങിയത്. ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല കുറ്റൂരുള്ള ഒരു വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും അവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.വീയപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മജിത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, പ്രതാപചന്ദ്രമേനോന്‍, സിവില്‍ പോലീസ് ഓഫീസര്‍ നിസാറുദ്ദീന്‍, വനിതാ എ.എസ്.ഐ. ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Related Articles

Back to top button