
പാലക്കാട് : വളവ് തിരിഞ്ഞെത്തിയ ബസ് തെന്നിമാറി നിയന്ത്രണം വിട്ടെങ്കിലും വലിയ അപകടമൊഴിവായി. എന്ത് സംഭവിക്കുന്നുവെന്നറിയാതെ, യാത്രക്കാർ പരിഭ്രമിച്ച നിമിഷങ്ങള്‍. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല, പാലക്കാടായിരുന്നു സംഭവം. യാത്രക്കാരുമായി പോയ ബസിന്റെ ടയർ റോഡിൽ തെന്നിമാറി അപകടത്തിൽപെടുകയായിരുന്നു. പാലക്കാട് നിന്നും പാലക്കയത്തേക്ക് പോയ ബസ് മൈലംപുള്ളിയിൽ വെച്ചാണ് അപകടത്തിൽപെട്ടത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവസമയത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു. വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് തെന്നിനീങ്ങുകയായിരുന്നു. റോഡിന്റെ ഒരു ഭാഗത്ത് കുഴി, വൈദ്യുതി പോസ്റ്റ്, സമീപത്തുകൂടി വാഹനങ്ങളും കടന്നുപോകുന്നുണ്ട്. നിയന്ത്രണം വിട്ട ബസ് വളഞ്ഞ് തിരിഞ്ഞ് വൈദ്യുതി പോസ്റ്റില്‍ തട്ടി റോഡിന്റെ വശത്ത് തന്നെ മറിയാതെ നിന്നു.





