
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. പരാതി അന്വേഷിക്കാന്‍ ഉത്തരമേഖല ഐ.ജിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.
അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തതിനെ കുറിച്ചും അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ നിര്‍ദ്ദേശത്തിലുണ്ട്. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതില്‍ സന്തോഷമുണ്ടെന്നും ഗൈനക്കോളജിസ്റ്റ് കെ.വി. പ്രീതിയ്ക്ക് എതിരായ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കും വരെ കമ്മിഷണര്‍ ഓഫീസിന് മുന്‍പിലെ സമരം തുടരും എന്നും അതിജീവിത പറഞ്ഞു.