Kottayam

പാര്‍ട്ടി വിടില്ല: കെ.എം മാണിയുടെ വീട്ടില്‍ പോയത് സുഖമില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യയെ കാണാന്‍

Please complete the required fields.




കോട്ടയം: താന്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ തള്ളി പി.സി തോമസ്. കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ് പാര്‍ട്ടി വിട്ട് ജോസ് കെ മാണിയ്‌ക്കൊപ്പം പോകുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കെ.എം മാണിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ പി.സി തോമസ് സന്ദര്‍ശനം നടത്തിയിരുന്നു. ഇതോടെ പി.സി തോമസ് പാര്‍ട്ടിമാറി ജോസ് കെ മാണിക്കൊപ്പം ചേരുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

തന്റെ പിതാവിന്റെ സഹോദരിയാണ് കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ, അമ്മായിക്ക് സുഖമില്ലാതിരുന്നതിനാല്‍ അവരെ കാണാനാണ് മാണിസാറിന്റെ വീട്ടില്‍ പോയതെന്നും ചരമവാര്‍ഷിക ദിനമായതിനാല്‍ അമ്മായിയെ ആശ്വസിപ്പിക്കാന്‍ വേണ്ടിക്കൂടിയാണ് വീട് സന്ദര്‍ശിച്ചതെന്നും പി.ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിനു മുന്‍പും മാണിസാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടിട്ടുണ്ട്. ജോസ് കെ. മാണി വീട്ടില്‍ ഇല്ലാത്ത സമയം നോക്കിയാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

പി.ജെ ജോസഫ് നയിക്കുന്ന കേരളാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന താന്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയത്തിനായി കഴിയുന്നത്രെ പരിശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാഥാര്‍ത്ഥ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button