Palakkad

വൻ ഹെറോയിൻ വേട്ട; ഒരു കോടി 20 ലക്ഷം രൂപയുടെ 166 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു

Please complete the required fields.




പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ഹെറോയിൻ വേട്ട. ഒരു കോടി 20 ലക്ഷം രൂപയുടെ 166 ഗ്രാം ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. ഈ അടുത്തിടെ റെയിൽവെ സ്റ്റേഷനിൽ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

പാറ്റ്ന- എറണാകുളം എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് ഹെറോയിൻ അടങ്ങിയ ബാഗ് കണ്ടെടുത്തത്. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാ​ഗ് ഉണ്ടായിരുന്നത്.

ബാ​ഗിനുള്ളിൽ സോപ്പുപെട്ടിയുടെ അകത്തായിരുന്നു ഹെറോയിൻ. ആകെ 16 സോപ്പുപെട്ടികളാണ് ബാ​ഗിനുള്ളിൽ ഉണ്ടായിരുന്നത്. ആർപിഎഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് ബാഗ് കണ്ടെടുത്തത്.

Related Articles

Back to top button