Palakkad

റോഡിന് കുറുകെ കേബിള്‍; തട്ടി വീണ് ബൈക്ക് യാത്രികന് പരിക്ക്

Please complete the required fields.




പാലക്കാട്: കേബിള്‍ ലൈനില്‍ തട്ടി വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ പള്ളിപ്പടിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ട്രെയിലര്‍ ലോറിയിടിച്ച് പൊട്ടിവീണ കേബിള്‍ ലൈനാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ ബൈക്ക് യാത്രികരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുന്നില്‍ ട്രെയിലര്‍ ലോറി പോകുന്നതും കേബിള്‍ പൊട്ടി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ലോറിക്ക് പിന്നാലെ ബൈക്ക് യാത്രികന്‍ കേബിളില്‍ കുരുങ്ങി താഴെ വീഴുകയായിരുന്നു. റോഡിന് കുറുകെയുള്ള കേബിള്‍ അപകട ഭീഷണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

Related Articles

Back to top button